അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:41 IST)
വാട്‌സാപ്പിൽ പുതിയ സ്റ്റാറ്റസുകളും പ്രൊഫൈൽ ചിത്രങ്ങളും ഇടുമ്പോൾ പലർക്കും തലവേദന ഉണ്ടായിട്ടുള്ളത് ഇത് എല്ലാവരും കാണുമല്ലോ എന്ന ടെൻഷൻ ആയിരിക്കും. എന്നാൽ ആർക്കെല്ലാം ഇതു കാണാമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാമെങ്കിലോ. ഇത്തരത്തിൽ ചെറിയ വലിയ ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്പായ വാട്‌സാപ്പ്.
നിലവിൽ ലാസ്റ്റ് സീൻ,പ്രൊഫൈൽ,എബൗട്ട് ഇൻഫോ സ്റ്റാറ്റസും കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രമായി കാണാനും എല്ലാവർക്കും കാണാനും ഓപ്‌ഷനുണ്ട്. എന്നാൽ ഉപഭോക്താക്കൾ തിരെഞ്ഞെടുക്കുന്നവർക്ക് മാത്രം കാണാൻ തരത്തിലുള്ള അപ്ഡേഷനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ ലാസ്റ്റ് സീൻ,പ്രൊഫൈൽ ഫോട്ടോ,ബയോ എന്നിവ ആർക്കെല്ലാം കാണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഐഒഎസ് വേർഷനിലാകും വാട്‌സാപ്പിന്റെ അപ്‌ഡേഷൻ ആദ്യം നടപ്പിലാകുക. പിനീട് ആൻഡ്രോയ്‌ഡിലും ഈ
ഫീച്ചർ ലഭ്യമാകും.