വാട്‌സ്ആപ്പ് പേയ്‌മെന്റ് കൂടുതൽ പേരിലേക്കെത്തുന്നു: ഉപയോക്താക്കളുടെ എണ്ണം 10 കോടിയാക്കാൻ അനുമതി

അഭിറാം മനോഹർ| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (20:08 IST)
ഡിജിറ്റൽ പണമിടപാട് സംവിധാനം വിപുലീകരിക്കാൻ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് അനുമതി. യു‌പിഐ സംവിധാനത്തിൽ 6 കോടി ഉപഭോക്താക്കളെ കൂടി ഉൾപ്പെടുത്താനാണ് വാട്‌സ്ആപ്പിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ വാട്‌സ്ആപ്പ് പെയ്മെന്റ് സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടിയാകും.

നിലവിൽ രാജ്യത്ത് 40 കോടി ഉപഭോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. നവം‌ബറിൽ സമാനമായി വാട്‌സ്ആപ്പ് പേയ്‌മെന്റ് സർവീസ് 2 കോടിയിൽ നിന്ന് 4 കോടിയാക്കാൻ എൻപി‌സിഐ അനുമതി നൽകിയിരുന്നു. മത്സരരംഗത്ത് കമ്പനികൾ തമ്മിലുള്ള മോശം പ്രവണതകൾ ഒഴിവാക്കാനായാണ് ഘട്ടം ഘട്ടമായി കമ്പനിക്ക് എൻപി‌സിഐ അനുമതി നൽകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :