വാട്സാപ്പിൽ ഫോർവേർഡ് മെസേജുകൾക്ക് നിയന്ത്രണം

Sumeesh| Last Modified വെള്ളി, 20 ജൂലൈ 2018 (14:24 IST)
വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിച്ച് വാട്സാപ്പ്. ഇനി മുതൽ ഒരേ മേസേജ് ഒരേസമയം അഞ്ച് ആളുകൾക്ക് മാത്രമേ ഫോർവേർഡ് ചെയ്യാനാകും. പുതിയ രീതിക്ക് പരിക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ തുടക്കമിടും.

വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാനായി വാട്ട്സാപ്പ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മാർഗങ്ങൾ തേടി വരികയായിരുന്നു ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളിലെ മുഴുവൻ സന്ദേശങ്ങളും അഡ്മിനിന് നിയന്ത്രിക്കാനാകുന്ന സംവിധാനം വാട്ട്സാപ്പ് നേരത്തെ തന്നെ കൊണ്ടുവരികയും ചെയ്തു.

വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വർഗീയ കലാപങ്ങൾക്കും ആളുകൂട്ട കൊലപാതകങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകൾ തടയാൻ വാട്ട്സാപ്പ് അടിയന്തര നടപടി സ്വികരിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :