വാട്ട്‌സാപ്പ് ഗോൾഡ് എന്നത് ഒരു കെണി, ഇൻസ്റ്റാൾ ചെയ്താൽ പണികിട്ടും !

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 8 ജനുവരി 2019 (16:45 IST)
വാട്ട്സ്‌ആപ്പിന്റെ പ്രീമിയം കസ്റ്റമറാകാൻ വാട്ട്സ്ആപ്പ് ഗോൾഡിലേക്ക് അപ്‌ഡേറ്റ് ചെയ്യൂ എന്ന തരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്ട്സ്‌ആപ്പ് ഉപയോകാക്കൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ സന്ദേശം ലഭിച്ച ഉടനെ ചാടിക്കയറി അപ്ഡേറ്റ് ചെയ്യേണ്ട. അതൊരു കെണിയാണ്.

വാട്ട്സ്‌ആപ്പ് ഗോൾഡ് എന്നപേരിൽ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ ഫോൺ നശിപ്പികാൻ ശേഷിയുള്ള വൈറസാണ് പ്രവേഷിക്കുന്നത്. ഇത് ഇൻസ്റ്റാൽ ചെയ്യുന്നതോടെ മാർറ്റിനെല്ലി എന്ന വീഡിയോ വരുമെന്നും അത് തുറക്കുന്നതോടെ ഫോണിലെ ഡേറ്റകൾ ഉൾപ്പടെ എല്ലാം നശിപ്പിക്കുന്ന വൈറസ് ഇൻസ്റ്റാൾ ആകുമെന്നും ചില ഐടി പ്രഫഷണലുകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഒരിക്കൽ ഫോണിൽ പ്രവേശിച്ചാൽ പിന്നീട് ഫോണിന്റെ സർവ ആധിപത്യ ഈ വൈറസ് ഏറ്റെടുക്കും പിന്നീട് ഫോൺ ഉപക്ഷിക്കുക മാത്രമായിരിക്കും പ്രതിവിധി. നേരത്തെ 2016ലും ഇതേരീതിയിൽ വട്ട്സ്‌ആപ്പ് അപ്ഡേറ്റിന്റെ പേരിൽ വൈറസുകൾ ഫോണിൽ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :