വാഷിങ്ടൺ|
aparna shaji|
Last Updated:
ബുധന്‍, 11 മെയ് 2016 (12:44 IST)
ലൈക്കുകൾ മാത്രം ചെയ്തു മടുത്ത എഫ് ബി പ്രേമികളിലേക്ക് ഫെയ്സ്ബുക്ക് പുത്തൻ വഴി തുറന്ന 'റിയാക്ഷൻ ബട്ടണുകൾ' നിരാശയിലെന്ന് റിപ്പോർട്ട്. ലൈക്ക് ബട്ടണിൽ ഒതുങ്ങാത്ത വികാരങ്ങൾ പ്രകടിപ്പിക്കാൻ വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് റിയാക്ഷൻ ബട്ടൺ എന്ന പുത്തൻ ആശയവുമായി ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ക്രിസ് കോക്‌സ് രംഗത്ത് എത്തിയിരുന്നത്.
സ്‌നേഹം(ഹൃദയ ചിഹനം),ചിരി, സന്തോഷം, നടുക്കം, സങ്കടം, ദേഷ്യം എന്നിവ പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു റിയാക്ഷൻ ബട്ടൺ ഇറക്കിയത്. എന്നാൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരിൽ ഒന്നരലക്ഷത്തോളം അംഗങ്ങളിൽ നടത്തിയ പഠനത്തിൽ 97 ശതമാനം പേരും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനുമാണ് താൽപ്പര്യം കാണിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ലൈക്ക് ബട്ടണ്‍ എന്നതിനുപുറമേ ഡിസ്‌ലൈക്ക് ബട്ടണ്‍ എന്ന ആശയം നേരത്തെ ചര്‍ച്ചയായിരുന്നു. അതില്‍ നിന്ന് ഒരു പടി കൂടി ഉയർത്താനായിരുന്നു റിയാക്ഷന്‍ ബട്ടണ്‍ എന്ന ആശയം നടപ്പിലാക്കിയത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെ