അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജൂലൈ 2021 (20:15 IST)
മൊബൈൽ ആപ്ലിക്കേഷനായ ട്രൂകോളർ ഡേറ്റ ചോർത്തുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും നോട്ടെസ് അയച്ച് ബോംബെ ഹൈക്കോടതി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
ട്രൂകോളർ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും മറ്റ് പങ്കാളികൾക്ക് നൽകുകയും ഉത്തരവാദിത്വം ഉപഭോക്താവിന്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. യുപിഐയുമായി ട്രൂകോളർ ഉപഭോക്താവിന്റെ അനുവാദം പോലുമില്ലാതെ ബന്ധിപ്പിക്കുന്നുവെന്നും ആരോപണത്തിൽ പറയുന്നു. മൂന്നാഴ്‌ച്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണ് കേന്ദ്രത്തിനോടും മഹാരാഷ്ട്ര സർക്കാരിനോടും മറ്റ് കക്ഷികളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.