ട്രൈറ്റൺ ഇ‌വി ഉടൻ ഇന്ത്യയിൽ എത്തും

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (15:33 IST)
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനനിർമാതാക്കളായ ഇന്ത്യയിലേക്കെത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രൈറ്റണിന്റെ ഇ‌വി യൂണിറ്റ്
തെലങ്കാനയിലാണ് സ്ഥാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. സർക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു.

ഇപ്പോഴിതാ കമ്പനി ഇന്ത്യയിൽ തങ്ങളുടെ ആദ്യ കാർ ലോഞ്ച് ചെയ്യാനൊരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ മോഡല്‍ എച്ചില്‍ 200kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ രീതിയിൽ, ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാറാണിത്.

ഇന്ത്യ അതിന്റെ ഒരു പ്രധാന വിപണിയാണെന്ന് ട്രൈറ്റൺ ഇവി പറയുന്നു. അതുകൊണ്ടാണ് കമ്പനി 'മെയ്ക്ക് ഇൻ ഇന്ത്യ ഇവി' ഇവിടെ അവതരിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ തെലങ്കാന ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഫാക്ടറിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :