സജിത്ത്|
Last Modified വ്യാഴം, 14 ഡിസംബര്‍ 2017 (17:40 IST)
ഫോണില്‍ സ്‌റ്റോറേജ് സ്പേസ് ഉണ്ടെങ്കിലും അത് കുറവാണെന്ന പ്രശ്നമാണ് ഒട്ടുമിക്ക ആളുകള്‍ക്കുമുള്ളത്. എന്നാല്‍ ഫോണില്‍ തന്നെയുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫോണ്‍ മെമ്മറി നമുക്കുതന്നെ കൂട്ടാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ മെമ്മറി കൂട്ടുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.
നിങ്ങളുടെ ഫോണില്‍ ഒരുപാട് ചിത്രങ്ങളും പാട്ടുകളുമെല്ലാം ഉണ്ടെങ്കില്‍ അത് മറ്റൊരു ഹാര്‍ഡ്‌വയറിലേക്കോ ഡ്രോപ്‌ബോക്‌സിലോക്കോ അല്ല്ലെങ്കില്‍ ക്ലൗഡിലേക്കോ മാറ്റി ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള പല സേവനങ്ങളും ഇതിന് മികച്ച പരിഹാരമാണ്.ഡൌണ്‍ലോഡ് ഡയറക്ടറിയിലെ ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്തും സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം
Disk Usage and Storage Analyser എന്ന ഒരു ആപ്പ് ഉപയോഗിച്ച് ഏതെല്ലാം ഫയലുകളും ഫോള്‍ഡറുകളുമാണ്
ഫോണ്‍ മെമ്മറിയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുകയും അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യുകയുമാകാം. Settings > Apps > Cached data എന്നതിലേക്ക് പോയാല്‍ കുറേ കാലങ്ങളായി അടിഞ്ഞ് കിടക്കുന്ന ടെംപററി ഫയലുകള്‍ ട്രാഷില്‍ നിന്നും നീക്കം ചെയ്യാനും സാധിക്കും.