12 ജിബി റാം, 256 ജിബി സ്റ്റോറേജ് - മൂന്ന് പിന്‍‌ക്യാമറകളുമായി വണ്‍‌പ്ലസ് സെവന്‍ പ്രോ !

OnePlus 7 Pro, Camera, Mobile Phone, OnePlus, വണ്‍‌പ്ലസ് 7 പ്രോ, മൊബൈല്‍ ഫോണ്‍, വണ്‍ പ്ലസ്
Last Modified ശനി, 27 ഏപ്രില്‍ 2019 (16:39 IST)
വണ്‍പ്ലസ് ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് പുതിയ വിവരം. വണ്‍പ്ലസ് സെവനില്‍ മൂന്ന് പിന്‍‌ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം 14നാണ് വണ്‍പ്ലസ് സെവന്‍ പുറത്തിറങ്ങുന്നത്.

വണ്‍പ്ലസ് സെവന്‍ പ്രോയിലായിരിക്കും മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുത്തുന്നത്. വണ്‍പ്ലസ് സെവനില്‍ രണ്ട് ക്യാമറകളായിരിക്കും ഉണ്ടാവുക.

വണ്‍പ്ലസ് സെവന്‍ സീരീസിലെ അടിസ്ഥാന ക്യാമറ 48 മെഗാപിക്സലിനൊപ്പം ടെലിഫോട്ടോ ലെന്‍സ് അടങ്ങിയതായിരിക്കും. ഓക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പുറത്തിറങ്ങുന്ന സെവന്‍ സീരീസില്‍ സ്നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രോസസറായിരിക്കും.

സൂപ്പര്‍ ഒപ്ടിക് ഡിസ്‌പ്ലേയുള്ള ഫോണിന് 6.67 ഇഞ്ച് സ്ക്രീന്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസുമുള്ള വേരിയന്‍റ് 64000 രൂപയ്ക്കും എട്ട് ജിബി റാം 256 സ്റ്റോറേജ് സ്പേസുമുള്ള വേരിയന്‍റ് 58500 രൂപയ്ക്കും ലഭ്യമാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :