അതെല്ലാം ചുമ്മാ തമാശകളല്ലെ, ട്രോളുകൾക്കൊടുവിൽ സൗഹൃദം പങ്കുവെച്ച് അർജുനും അമ്പിളിയും

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (13:41 IST)
യൂട്യൂബ് വീഡിയോയിലെ ട്രോളുകളിലൂടെ അതിവേഗം ശ്രദ്ധേയനായ ആളാണ് അർജുൻ എന അർജ്യൂ.ടിക്‌ടോകിൽ വരുന്ന വീഡിയോകളെ ട്രോൾ ചെയ്‌ത് രംഗത്ത് വന്ന അർജ്യുവിനെ അതിവേഗത്തിലാണ് ഏറ്റെടുത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പത്തും പതിനഞ്ചും ലക്ഷം ഫോളോവേഴ്‌സും കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ് പുതിയ യൂട്യൂബ് സെൻസേഷൻ.

അർജ്യുവിന്റെ വീഡിയോയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത് അമ്പിളി എന്ന ടിക്‌ടോക്കറായിരുന്നു.വീഡിയോ വൈറലായതിന് ശേഷം അമ്പിളി ഇതിന് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ പ്രശ്‌നം അർജുൻ വിരോധികളും അർജുൻ ഫാൻസുകാരും ഏറ്റെടുത്തതോടെ പരസ്‌പരം ചെളിവാരിയെറിയുന്ന തരത്തിലേക്ക് പ്രശ്നം വഷളായി. എന്നാൽ ഇപ്പോൾ തങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ യാതൊന്നുമില്ലെന്ന് വ്യക്തമാക്കി ഒരുമിച്ചെത്തിയിരിക്കുകയാണ് ഇരുവരും.ലൈറ്റ് ആന്‍ഡ് ലൈഫ് എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചത്.

ട്രോളുകൾ ഒരു തമാശക്ക് ചെയ്യുന്നതാണെന്നും ഒരു വീഡിയോ കഴിയുമ്പോൾ അതവിടെ തീർന്നെന്നും വ്യക്തിജീവിതത്തിലേക്ക് അത് വലിച്ചിഴക്കരുതെന്നും ബുദ്ധിമുട്ടുകൾ നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അർജുൻ പറഞ്ഞു.കളിയാക്കലുകൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആക്കരുതെന്നും അർജുൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :