സാംസങ് ഗ്യാലക്സി ഫോൾഡ് സെപ്തംബർ ആറിന് വിപണിയിലേക്ക് !

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (19:09 IST)
കാത്തിരിപ്പിനൊടുവിൽ സാംസങ് ഗ്യാലക്സി ഫോൾഡ് സ്മാർട്ട്‌ഫോൺ വിപണിയിലെത്തുന്നു. സെപ്തംബർ ആറിനാണ് ഫോണിനെ ദക്ഷിണ കൊറിയൻ വിപണിയിൽ അവതരിപ്പിക്കുക. ഫോണിന്റെ അവസാനവട്ട പരിശോധനകൾ സാംസങ് നേരത്തെ തന്നെ പൂർത്തിയായതാക്കിയിരുന്നു. സാംസങ് ഫോൾഡിന്റെ അപാകതകൾ പരിഹരിച്ചു എന്നും വിപണിയിലെത്താൻ സ്മാർട്ട്‌ഫോൺ സജ്ജമാണ് എന്നും സാംസങ് ഡിസ്‌പ്ലേ വൈസ് പ്രസിഡന്റ് കിം സിയോങ് ചിയോള്‍ പറഞ്ഞു.

ഈ മാസം അവസാനത്തോടെ സമാർട്ട്‌ഫോൺ വിപണിയിൽ എത്തിക്കും എന്നാണ് സംസങ് ആദ്യം വ്യക്തമാക്കിയിരുന്നത് എങ്കിലും പിന്നീട് ഇത് നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു, 7.3 ഇഞ്ച് ഫ്ലക്‌സിബിൾ അമോ‌ലെഡ് ഡിസ്‌പ്ലേയും, 4.5 ഇഞ്ചിന്റ് മറ്റൊരു ഡിസ്പ്ലേയുമാണ് ഫോണിൽ ഉള്ളത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രഗൺ 855 പ്രൊസറിന്റെ കരുത്തിലാണ് സ്മാർട്ട്‌ഫോൺ എത്തുക.

ഈ വർഷം ഏപ്രിലിൽ ഫോൺ പുറത്തിറക്കും എന്നാണ് നേരത്തെ സാംസങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്മാർട്ട്‌ഫോണിന്റെ ഫ്ലക്സിബിൾ ഡിസ്പ്ലേയിൽ തകരാറുകൾ കണ്ടെത്തിയതോടെ ഫോണിന്റെ അവതരണം വൈകുകയായിരുന്നു. സ്മാർഫോണുകളുടെ റിവ്യു മോഡലുകളിലാണ് അപാകത കണ്ടെത്തിയത്.

തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഗ്യാൽക്സി ഫോൾഡ് സ്മാർട്ട്‌ഫോണുകളുടെ ഡിസ്‌പ്ലേ പൊട്ടുന്നതായി റിവ്യൂവർമാർ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ ഗ്യാൽക്സി ഫോൾഡ് വിൽപ്പനക്കെത്തിക്കും എന്ന് നേരത്തെ തന്നെ സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ മോഡൽ നിർമ്മിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :