വിലക്കുറവ് തന്ത്രം പരീക്ഷിക്കാൻ ഒപ്പോ റിയൽമി 1 സിൽവർ വിപണിയിൽ

ഒപ്പോ റിയൽമി 1 സിൽവർ വിപണിയിൽ

Rijisha M.| Last Modified ശനി, 16 ജൂണ്‍ 2018 (17:18 IST)
ഒപ്പോയുടെ റിയൽമി 1 സിൽവർ എഡിഷൻ പുറത്തിറങ്ങി. രാജ്യത്തെ മുൻനിര സ്‌‌മാർട് കമ്പനിയായ ഒപ്പോ റിയൽമി പുറത്തിറക്കിയത് ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടാണ്. ഇത് വിപണിയിൽ വൻതരംഗമാകുമെന്നാണ് പ്രതീക്ഷ.

10,000നും 20,000നും ഇടയിലുള്ള വിലയിൽ ഹാൻഡ്സെറ്റുകൾ വാങ്ങാനിരിക്കുന്നവർക്ക് റിയൽമി 1 സിൽവർ എഡിഷൻ മികച്ച ഓപ്ഷനാണ്. ഒപ്പോയുടെ വിലക്കുറവ് തന്ത്രം പരീക്ഷിക്കാൻ പുറത്തിറക്കിയ റിയൽമി 1 സിൽവർ എഡിഷന്റെ 4GB RAM/ 64GB വേരിയന്റിന്റെ വില 10,990 രൂപയാണ്.


ജിയോയുടെ 4,850 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾക്കൊപ്പം റിയൽമി വൺ സിൽവർ എഡിഷൻ വാങ്ങുന്നവര്‍ക്ക് എസ്ബിഐ കാർഡ് വഴി അഞ്ചു ശതമാനം ക്യാഷ്ബാക്ക് ഇളവും ലഭിക്കും. ഡുവൽ സിം, ആൻഡ്രോയിഡ് വണ്ണിൽ പ്രവർത്തിക്കുന്ന കളർ ഒഎസ് 5.0, 6 ഇഞ്ച് ഫുൾ എച്ച്ഡി, 4ജിബി, 13 മെഗാപിക്സൽ റിയർ ക്യാമറ, എട്ടു മെഗാപിക്സൽ സെല്‍ഫി ക്യാമറ, ഒപ്പോയുടെ എഐ ബ്യൂട്ടി ഫീച്ചർ, ഫെയ്സ് അൺലോക്ക്, 3410 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :