അരമണിക്കൂറുകൊണ്ട് ഫുൾ ചാർജ് കൈവരിക്കും, 90 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒലെഡ് ഡിസ്‌പ്ലേ, വമ്പൻ ഫീച്ചറുകളുമായി റെനോ എയ്സ് എത്തി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2019 (17:12 IST)
ഓപ്പോയുടെ ഉപബ്രാൻഡായ റെനോ 'റെനോ എയ്സ്' എന്ന പുത്തൻ സ്മാർട്ട് ഫോണിനെ വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ വിപണിയിലുള്ള സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകളുമായാണ് റെനോ എസ് എത്തുന്നത്. ചൈനീസ് വിപണിയിലാണ് റെനോ എസിനെ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. 65 വാട്ട്സ് അതിവേഗ ചാർജിംഗ് സാങ്കേതികവിദ്യയോടെയാണ് വിപണിയിൽ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അര മണിക്കൂർ നേരംകൊണ്ട് ഫോൺ പൂർണ ചാർജ് കൈവരിക്കും. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ നേരം പ്രവർത്തിക്കാനാവശ്യമായ ചാർജ് ലഭിക്കും എന്നും റെനോ അവകാശപ്പെടുന്നു.
65 വാട്ട് സൂപ്പര്‍ വൂക് ചാര്‍ജിങ് സാങ്കേതികവിദ്യയും 4000 എംഎഎ‌ച്ച് ഡ്യുവൽ സെൽ ബാറ്ററിയുമാണ് ഇത് സാധ്യമാക്കുന്നത്. 90 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 6.5 ഇഞ്ച് വലിപ്പമുള്ളതാണ് ഡിസ്പ്ലേ.

48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറയാണ് ഫോണിൽ ഉള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒഎസ് 6.1ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറെജ്, 8 ജിബി റാം 256 ജിബി സ്റ്റോറെജ്, 12 ജിബി റാം 256 ജിബി സ്റ്റോറെജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :