വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 4 ജൂലൈ 2020 (18:59 IST)
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള എക്കണോമി സ്മാർട്ട് ടിവി സീരിസ് വിപണീയിലെത്തിച്ച് ചൈനീസ് ഇലക്ട്രോണിക് ബ്രാൻഡായ വൺപ്ലസ്. വൈ സീരീസിൽ രണ്ട് സ്മാർട്ട് ടിവികളാണ് വൺ പ്ലസ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്. 32 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് 12,999 രൂപയും, 43 ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് 22,999 രൂപയുമാണ് വില. ജൂലൈ 5 മുതൽ ആമസോണിൽ 32 ഇഞ്ച് സ്മാർട്ട് ടിവി വിൽപ്പനയ്ക്കെത്തും.
വൈ സീരീസിലെ 43 ഇഞ്ച് സ്മാർട്ട് ടിവിയും 49,999 രൂപ വില വരുന്ന 55 ഇഞ്ച് 4 കെ യുഎച്ച്‌ഡി ടിവിയും പിന്നീട് വിൽപ്പനയ്ക്കെത്തും എന്നാണ് വിവരം. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയാണ് വൺപ്ലസ് സ്മാർട്ട് ടിവി പ്രവർത്തിയ്ക്കുക. ടിവിയില്‍ ഡോള്‍ബി അറ്റ്‌മോസിന്റെ 30 വാട്ട്, 4 യൂണിറ്റ് സ്പീക്കര്‍ സിസ്റ്റമാണ് ഒരുക്കിയിരിയ്ക്കുന്നത്. വണ്‍പ്ലസ് ടിവി വൈ സീരീസിന്റെ 32 ഇഞ്ച് വേരിയന്റ് സ്മാർട്ട് ടിവിയിൽ സ്‌ക്രീൻ ബോഡി അനുപാതം 90 ശതമാനത്തിന് മുകളിലാണ്. 43 ഇഞ്ച് വേരിയന്റില്‍ ഇത് 90 ശതമാനമാണ്.