കൊവിഡ് ബാധിച്ചെന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു, ആശുപത്രിയിലേക്കെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 4 ജൂലൈ 2020 (16:17 IST)
റായ്പൂർ: കൊവിഡ് ബാധിച്ചതായി പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളുപത്രിയിലേയ്ക്ക് എന്നെ വ്യാജേന കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആൺകുട്ടികൾ. ഛത്തിസ്ഗഡിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പെൺകുട്ടിയ്ക്ക് കൊവിഡ് പിസിറ്റിവ് ആയി എന്നും മരുന്ന് വാങ്ങി നൽകാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചയിരുന്നു ക്രൂരത.

സമീപത്തെ ആശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങി നൽകാം എന്നു പറഞ്ഞ് ആൺ കുട്ടികൾ പെൺകുട്ടിയെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം വീട്ടിൽ പെൺകുട്ടിയുടെ ഇളയ സഹോദരൻ മാത്രമാണ് ഉണ്ടായതിരുന്നത്. പെൺകുട്ടിയെ പിന്നീട് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :