മികച്ച ഓഫറുമായി ബിഎസ്എൻഎൽ; 5 മാസത്തേക്ക് 786 രൂപ, ദിവസം 2ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ

മികച്ച ഓഫറുമായി ബിഎസ്എൻഎൽ

Rijisha M.| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (12:23 IST)
ഓഫറുകൾ നൽകുന്ന കാര്യത്തിൽ രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ഒട്ടും പിന്നിലല്ല. ദിവസേന വൻ ഓഫറുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. റമസാനോടനുബന്ധിച്ച് മികച്ച ഓഫറുകൾ നൽകിയിരുന്നു. 786 രൂപ പ്ലാൻ ആയിരുന്നു റമസാനിൽ ബിഎസ്എൻഎലിന്റെ ഏറ്റവും മികച്ച ഓഫർ. എന്നാൽ ആ ഓഫർ കഴിഞ്ഞില്ല. അത് ഇപ്പോഴും ചെയ്യാം.

ഈ പ്ലാനിൽ അഞ്ചു മാസത്തേക്ക് അൺലിമിറ്റഡ് കോൾ, ദിവസം രണ്ടു ജിബി ഡേറ്റയുമാണ്. ജൂൺ 26 വരെയാണ് ഓഫറിന്റെ കാലാവധി. ദിവസം രണ്ടു ജിബി ഡേറ്റ നൽകുന്ന ഏറ്റവും മികച്ച, കാലാവധിയുള്ള പ്ലാനാണിത്. 150 ദിവസത്തേക്ക് 300 ജിബി ഡേറ്റയും ലഭിക്കും.

അൺലിമിറ്റഡ് കോൾ 100 എസ്എംഎസ് എന്നിവയും ലഭിക്കും. STV 786 പ്ലാൻ പ്രകാരം എല്ലാ നെറ്റ്‌വർക്കിലേക്കും ഫ്രീയായി വിളിക്കുകയും ചെയ്യാം. മുംബൈ, ഡൽഹി ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :