വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 7 ജൂലൈ 2020 (10:13 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,252 പേർക്ക് രോഗബാധ. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. 7,19,665 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മുന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. കഴിഞ്ഞദിവസം മാത്രം 467 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20,000 കടന്നു. 20,160 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
2,59,557 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4,39,948 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 2,11,987 ആയി. 9,026 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. 1,14,978 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലും കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 1,00,823 പേർക്കാണ് ഡൽഹിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് 3,115 പേർ ഡൽഹിയിൽ മരണപ്പെടുകയും ചെയ്തു.