ഉപയോക്താക്കൾക്കായി പുത്തൻ മാറ്റങ്ങളുമായി ടെലഗ്രാം !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 28 ജൂലൈ 2020 (12:11 IST)
ഉപയോക്താക്കളെ ഏറെ ആകർഷിയ്ക്കുന്ന പുതിയ മാറ്റങ്ങളുമായി എത്തിയിരിയ്കുകയാണ് ടെലഗ്രാം. പ്രൊഫൈൽ വീഡിയോ ആണ് ഇതിൽ പ്രധാനം. ടെലഗ്രാമിൽ പ്രൊഫൈൽ പിക്ചറുകൾ മാത്രമല്ല ഇനി പ്രൊഫൈൽ വീഡിയോകളും അപ്‌ലോഡ് ചെയ്യാം. പ്രൊഫൈൽ വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ അപ്ഡേറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ടെലഗ്രാം വഴി പങ്കുവയ്ക്കാവുന്ന ഫയലുകളുടെ പരമാവധി വലിപ്പം 1.5 ജിബിയിൽനിന്നും 2 ജിബിയായി ഉയർത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്പെടുന്ന ഒരു മാറ്റമാണ് ഇത്. ഇതുക്കൂടാതെ ടെലഗ്രാം ഗ്രൂപ്പിലും പുതിയ ഫീച്ചർ കൊണ്ടുവന്നിട്ടുണ്ട്. 500 പേരില്‍ കൂടുതലുള്ള ടെലഗ്രാം ഗ്രൂപ്പുകളുടെ സ്ഥിതി വിവര കണക്കുകള്‍ ഗ്രാഫുകള്‍ ഉൾപ്പടെള്ള ഇഫോ ഗ്രാഫിക്സുകൾ വഴി മനസിലാക്കാനാകും. പുതിയ ഇമോജികളും ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :