ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ 7 വർഷം വരെ തടവ്, കേന്ദ്ര സർക്കാർ ഒർഡിനൻസ് പുറത്തിറക്കി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (12:05 IST)
ഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നവർക്കെതിരെ നടപടി കർക്കശപ്പെടുത്തി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിയ്ക്കുന്ന കുറ്റമാക്കി മാറ്റി. 1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഓർഡിനൻസ് പുറത്തിറക്കിയിരിയ്ക്കുന്നത്. ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് ഓർഡിനൻസ്.

ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം കുറ്റകരമാകും. ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴയും ചുമത്താം. ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :