വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 6 ഏപ്രില്‍ 2020 (15:47 IST)
വീഡിയോ ചാറ്റ് ചെയ്യുന്നതിനായി കാലങ്ങളായി ആളുകൾ ഉപയോഗിയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റിന്റെ സ്കൈപ്. ഇപ്പോഴിതാ ഗ്രൂപ്പ് വീഡിയോ ചാറ്റിനായി കൂടുതൽ വിപുലമായ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. സ്കൈപ്. സ്കൈപ്പ് അക്കൗണ്ട് ഇല്ലാത്തവരെയും വീഡിയോ ചാറ്റിലേക്ക് ആഡ് ചെയ്യാം എന്നതാണ് പുതിയ ഫീച്ചർ. മീറ്റ് നൗ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കാന്‍ സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ട് ആരംഭിക്കുകയോ ചെയ്യേണ്ടതില്ല.
കോണ്‍ഫറന്‍സ് കോൾ ആരംഭിയ്ക്കുന്ന അഡ്മിന് പ്രത്യേക ലിങ്ക് ക്രിയേറ്റ് ചെയ്യാനാകും. ഈ ലിങ്ക് വീഡിയോ കോളിൽ പങ്കെടുക്കേണ്ട മറ്റുള്ളവർക്ക് അയച്ചു നൽകാം. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോ കോൺഫറൻസിലേക്ക് ആഡ് ചെയ്യപ്പെടും. ഈ ലിങ്കിന് സമയപരിധിയില്ല. എപ്പോൾ വേണമെങ്കിലും ഇതേ ലിങ്ക് ഉപയോഗിച്ച് വീഡിയോ കോൾ നടത്താൻ സാധികും. സ്കൈപ്പിലെ എല്ലാ ഫീച്ചറുകളും ഇതിലൂടെ ഉപയോഗപ്പെടുത്താനും സധിയ്ക്കും.