അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (22:14 IST)
ന്യൂയോര്‍ക്ക്: കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് പിഴ. മാതാപിതാക്കളെ അറിയിക്കാതെ കുട്ടികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്ന് 165 കോടി രൂപ പിഴ ഒടുക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഉത്തരവിട്ടു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് ചെയ്തത്.
എക്‌സ്‌ബോസ് ഗെയിമിങ് സിസ്റ്റത്തില്‍ സൈനപ്പ് ചെയ്ത കുട്ടികളുടെ വ്യക്തിഗത വിവരങ്ങളാണ് മാതാപിതാക്കളുടെ അനിമതിയില്ലാതെ മൈക്രോസോഫ്റ്റ് ശേഖരിച്ചത്. ഇത് കുട്ടികളുടെ സ്വകാര്യത സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് നടപടി. കുട്ടികളുടെ ചിത്രം, ബയോമെട്രിക്,ആരോഗ്യവിവരങ്ങള്‍ ഉപയോഗിച്ച് അവതാര്‍ സൃഷ്ടിക്കുന്നതും സ്വകാര്യത സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കി.