അമ്മയ്‌ക്ക് പിന്നാലെ സഹോദരിയുടെ ജീവനും കൊവിഡെടുത്തു, തീരാനോവായി വേദ കൃഷ്‌ണമൂർത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 6 മെയ് 2021 (19:02 IST)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരവും ഓൾറൗണ്ടറുമായ വേദ കൃഷ്‌ണ മൂർത്തിയുടെ സഹോദരി വത്സല ശിവകുമാർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരിച്ചു. രണ്ടാഴ്‌ച്ച മുൻപ് വേദയുടെ അമ്മയും വൈറസിന് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരിയുടെ മരണം.

വേദയുടെ അമ്മയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സഹോദരിക്ക് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ അമ്മ മരണപ്പെട്ടതായും സഹോദരിയുടെ ടെസ്റ്റ് ഫലം പോസിറ്റീവാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും വേദ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനിടയിൽ തന്റെ പരിശോധന ഫലം നെഗറ്റീവായതും വേദ പങ്കുവെച്ചിരുന്നു.

ഇന്ത്യക്കായി 48 ഏകദിനങ്ങളും 76 ടി20 മത്സരങ്ങളും വേദ കളിച്ചിട്ടുണ്ട്. 2017 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു താരം കാഴ്‌ച്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :