ചുരുട്ടിവയ്ക്കാവുന്ന എല്‍ജി ടിവി

tv
Last Updated: വെള്ളി, 11 ജൂലൈ 2014 (15:01 IST)
പേപ്പര്‍പോലെ ചുരുട്ടി സൂക്ഷിക്കാന്‍ സാധിക്കുന്ന ടെലിവിഷന്‍ കൊറിയന്‍ കമ്പനിയായ എല്‍ജി പുറത്തിറക്കി.

ഒര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ്
ഇത്തരത്തില്‍ നേര്‍ത്തതും, സുതാര്യവും ഫ്ലെക്സിബിളുമായ മോണിറ്ററുകള്‍ എല്‍ജി സൃഷ്ടിച്ചിരിക്കുന്നത്.

രണ്ട് 18 ഇഞ്ച് ഒഎല്‍ ഇടി പാനലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഇതില്‍ ഒന്ന് ചുരുട്ടി വയ്ക്കാന്‍ സാധിക്കുന്നതും മറ്റൊന്ന് സുതാര്യമായതുമാണ്
ഇതിലെ ഫ്ലെക്സിബിള്‍ റ്റിവിയുടെ റെസൊല്ല്യൂഷന്‍
1,200x810 ആണ് ഇതില്‍ ഹൈഡെഫിനിഷന്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും.

ഇപ്പോള്‍ 18
ഇഞ്ച് സ്ക്രീനുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത് എന്നാല്‍
2017 ഓടെ 60 ഇഞ്ച് സ്ക്രീനുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :