Last Modified വെള്ളി, 25 ജനുവരി 2019 (10:44 IST)
ചെന്നൈ: മരുമകളുമായി അവിഹിതബന്ധം പുലർത്തിയ എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തി കൊലപ്പെടുത്തി. ചെന്നൈ ജെ ജെ നഗറിലാണ് സംഭവം ഉണ്ടായത്. യേശുരാജനെന്ന
എഴുപതുകാരനെയാണ് ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
ഭാര്യക്കും മകനും മരുമകൾക്കുമൊപ്പമാണ് യേശുരാജൻ കഴിഞ്ഞിരുന്നത്. മരുമകളുമായി യേശുരാജന് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം യേശുരാജൻ മരുമകളുടെ പേരിൽ എഴുതിവക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ഭാര്യ കല ഇക്കാര്യങ്ങൾ തന്റെ സഹോദരൻ ഗോപാലനെ അറിയിച്ചു.
സഹോദരി ഡെയ്സി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരുമായി ഗോപാൽ കൂടിക്കാഴ്ച നടത്തി യേശുരാജനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അയൽക്കാരാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്.