പേരൻപിൽ ആഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല, മമ്മൂട്ടിയുടെ മറുപടി കേട്ട് അമ്പരന്ന് സിനിമാ ലോകം !

Last Modified ഞായര്‍, 27 ജനുവരി 2019 (15:58 IST)
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തിയ ചിതമാണ് പേരൻപ്.
ചിത്രം പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.. ചിത്രാത്തിൽ ആഭിനയിക്കുന്നതിന്ന് മമ്മൂട്ടി ഒരു രൂപാപോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്ക്കുകയാണ്
സീനിമയുടെ നിർമ്മാതാവ്.

മമ്മൂട്ടിയും പങ്കെടുത്ത ഒരു തമിഴ് ചാനലിലെ ചാറ്റ് ഷോയിലായിരുന്നു നിർമ്മാതാവിന്റെ ഈ വെളിപ്പെടുത്തൽ. പ്രതിഫലം വാങ്ങാത്തതിന്റെ കാരണം എന്താണെന്ന് ആകാംക്ഷയോടെ
ചാനൽ അവതാരിക മമ്മൂട്ടിയോട് ചോദിച്ചു. എല്ലാ സിനിമയും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി മാറുപടി പറഞ്ഞത്.

മാമ്മൂട്ടിയുടെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറുകൾക്കെല്ലാം വലിയ പ്രതികരണങ്ങളാണ്
ലഭിക്കുന്നത്. തങ്കമീന്‍കളും തരമണി എന്നീ ചിത്രാങ്ങൾ ഒരുക്കിയാ റാം സംവിധാനം ചെയ്യുന്ന സിനിമയിൽ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :