ജിയോ വോയിസ് കോളുകൾക്ക് ഉടൻ പണം ഈടാക്കില്ല, തീരുമാനം ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:46 IST)
വോയിസ് കോളുകൾക്ക് ജിയോ ഇനിമുതൽ പണം ഈടാക്കും എന്ന ഉപയോക്തക്കളെ നിരാശയിലാക്കിയിരുന്നു. എന്നാൽ ഉടൻ കോളുകൾക്ക് പണം ഈടാക്കി തുടങ്ങില്ല എന്നാണ് ഇപ്പോൾ ജിയോ വ്യക്തമാക്കുന്നത്. നിലവിലുള്ള ജിയോ പ്ലാൻ അവസാനിക്കുന്നത് വരെ വോയിസ് കോൾ ഉപയോക്തക്കൾക്ക് സൗജന്യമയി ലഭിക്കും.

ബുധനാഴ്ച വെരെയുള്ള റീചാർജുകളിലാണ് ഈ ആനുകൂല്യം ഉണ്ടാവുക. റീചാർജിന്റെ കാലാവധി അവസാനിച്ചാൽ. അടുത്ത റീചാർജ് മുതൽ ഔട്ട്‌ഗോയിംഗ് വോയിസ് കോളുകൾക്ക് മിനിറ്റിന് ആറു പൈസ ജിയോ ഈടാക്കും. ജിയോ ടു ജിയോ കോളുകൾ സൗജന്യമായിരിക്കും. ജിയോയിൽനിന്നും എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ മറ്റു ടെലികോം കമ്പനികൾക്ക് കീഴിലുള്ള നമ്പരുകളിലേക്കുള്ള വോയിസ് കോളുകൾക്കാണ് പണം ഈടാക്കുക.

നിലവിലെ പ്ലാൻ കാലാവധി അവസാനിച്ചാൽ ഔട്ട്ഗോയിംഗ് കോളുകൾക്കായി പ്രത്യേക ഐ‌സിയു ടോപ്പ്-അപ്പ് വൗച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും. 10 രൂപയുടെ മുതൽ 100 രൂപയുടെ വൗച്ചറുകൾ വരെ ലഭ്യമായിരിക്കും. ഓരോ പത്ത് രൂപയുടെ റീച്ചാർജിനും ജിയോ 1 ജിബി അധിക ഡേറ്റ സൗജന്യമായി നൽകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :