കൂടത്തായി സിനിമയാക്കുന്നത് നിയമവിരുദ്ധം, രൂക്ഷ വിമർശനവുമായി അഭിഭാഷകൻ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2019 (18:26 IST)
കൂടത്തായി കൊലപാതക പരമ്പരയെ സിനിമയാക്കാനുള്ള നീക്കങ്ങളെ
രൂക്ഷമായി വിമർശിച്ച് അഭിഭാഷകനായ ശ്രീജിത് പെരുമന. ഒരു പരിഷ്കൃത സമൂഹം ഏറ്റവും പക്വതയോടെയും, സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട ക്രൂഷ്യലായ സമയമാണ്
ഇതെന്നും കേസിൽ ദുരൂഹതകൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ പൊടിപ്പും തൊങ്ങലും ചേർത്ത മസാല കഥകൾ ഇറക്കരുത് എന്നും അഭിഭാഷകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

'Right To Fair Trial ' 'Presumption of Innocence' എന്നീ അടിസ്ഥാന നിയമ തത്വങ്ങൾ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വെച്ച് പോസ്റ്ററുകൾവരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികൾ എന്നതിൽ ലജ്ജ തോന്നുന്നു.

കേസിലെ ദുരൂഹതകൾ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോൾ സമാന്തരമായി കൂടത്തായി മാർക്കറ്റിങ് നടത്തുന്ന നന്മ മെരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓർക്കണം. അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ് അഭിഭാഷകൻ ഫെയ്ബുക്ക് കുറിപ്പിൽ പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് മലയാളത്തില്‍ രണ്ട് സിനിമകൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം ആന്റണി പെരുമ്പാവൂരാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നടി ഡിനി ഡാനിയൽ നായികയാകുന്ന മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :