അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 നവംബര്‍ 2021 (20:51 IST)
പ്രീപെയ്‌ഡ് നിരക്കുകൾ കുത്തനെ ഉയർത്തി റിലയൻസ് ജിയോ. നേരത്തെ വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തങ്ങളുടെ നിരക്കുകൾ ഉയർത്തിയിരുന്നു. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പ്രീപെയ്ഡ് താരിഫ് 20% വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിൽ 75 രൂപയുടെ പ്ലാൻ 91 രൂപയായും 129 രൂപ പ്ലാൻ 155 രൂപയായും 399 രൂപ പ്ലാൻ 479 രൂപയായും ഉയരും.
1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന് 2,879 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.
ഡാറ്റ ടോപ്പ് അപ്പുകൾ 51 രൂപ പ്ലാനിന് 61 രൂപ, 101 രൂപ പ്ലാനിന് 121 രൂപ, 251 രൂപ പ്ലാനിന് 301 രൂപയായും വർധിക്കും.