അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം
- കണ്ണൂരിൽ കർഷകൻ വെടിയേറ്റ് മരിച്ച നിലയിൽ
- അബ്ദുൾ സിദ്ദിഖിന്റെ കൊലപാതകം: ആശയങ്ങളെ ഭയക്കുന്നവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുവെന്ന് എം എം മണി
- അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയ 19കാരൻ പിടിയിൽ
- സാംസങിന്റെ പുതിയ മോഡൽ സാംസങ് ഗ്യാലക്സി ഓണ്‍ 8 ഇന്ത്യൻ വിപണിയിൽ
വാട്ട്സാപ്പിൽ ഇനി യുട്യൂബ് വീഡിയോകൾ കാണാം !
വട്ട്സാപ്പിൽ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യ്യുട്യൂബ് വീഡിയോകൾ കാണാം ഇതിനായി പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് വട്ട്സാപ്പ്. വാട്ട്സാപ്പിനെ ആൻഡ്രോയിഡ്. 2.18.234 പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോസും ഇത്തരത്തിൽ കാണാനാകും.
പിക്ചർ ഇൻ പിക്ചർ മോഡ് എന്നാണ് പുതിയ സംവിധാനത്തിന് കമ്പനി പേരു നൽകിയിരിക്കുന്നത്. വാട്ട്സാപ്പുകളിൽ വരുന്ന യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്കുകളിൽ വീഡിയോകൾ കാണാൻ ക്ലിക്ക് ചെയ്യുമ്പോൾ അതത് ആപ്പുലളിലെക്ക് തുറക്കുന്ന രീതിയിൽ ഉള്ള സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്.
എന്നാൽ പുതിയ പിക്ചർ ഇൻ പിക്ടർ സംവിധാനത്തിലൂടെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ വാട്ട്സാപ്പിൽ പ്രത്യേഗ ബോക്സിൽ വീഡിയോകൾ ദൃശ്യമാകും. ഐഫോൻ ഉപബോക്താക്കൾക്കായി ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു.