കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7പ്ലസ് എത്തി; എന്തിനാണ് അതില്‍ ഇരട്ട ക്യാമറ?

മൊബൈല്‍ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി.

apple, iphone 7, iphone 7plus ആപ്പിൾ, ഐഫോൺ 7, ഐഫോൺ 7പ്ലസ്
സജിത്ത്| Last Updated: വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (13:27 IST)
മൊബൈല്‍ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ പുറത്തിറങ്ങി. ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. പുതിയ രണ്ട് മോഡലുകള്‍ക്കും നിരവധി സവിശേഷതകള്‍ കമ്പനി പറയുന്നുണ്ടെങ്കിലും വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മയായി പറയുന്നത്. രണ്ട് ഫോണുകളും വ്യത്യസ്ഥ വലുപ്പത്തിലാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.

മാസങ്ങൾക്കു മുമ്പ് തന്നെ ഐഫോണ്‍ 7ന്റെ സവിശേഷതകളും മറ്റും പുറത്തായിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ഇരട്ട ക്യാമറാ ഫീച്ചറുകള്‍‍. ഈ രണ്ടു ക്യാമറകള്‍ കൊണ്ട് എന്തെല്ലാം ഗുണങ്ങളാണെന്ന് നോക്കാം. ഒരു ക്യാമറയ്ക്ക് 28mm ലെന്‍സാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയ്ക്കാവട്ടെ 56mm (2x) ലെന്‍സാണ് പിടിപ്പിച്ചിട്ടുള്ളത്. കൂടാതെ 10x ഡിജിറ്റല്‍ സൂമും ക്യാമറയിലുണ്ട്. ഫോണില്‍ തന്നെ പടങ്ങളെ കൂട്ടിച്ചേർക്കാന്‍ സാധിക്കുന്ന സവിശേഷതയും ഫോണിലുണ്ട്.

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ ശേഷി മെല്ലെ കണ്‍സ്യൂമര്‍ ക്യാമറകളിലേക്കും കടന്നുവരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. F 1.8 അപേർച്ചറുള്ള രണ്ടു ക്യാമറകള്‍ക്കും ഒരേസമയം സീനിന്റെ വെവ്വേറെ ഭാഗങ്ങളില്‍ ഫോക്കസു ചെയ്യാന്‍ സാധിക്കും. ഇത് ഫൊട്ടോ എടുത്ത ശേഷം ലൈട്രോ ക്യാമറ ചെയ്യുന്നതു പോലെ ഫോക്കസ് മാറ്റാനും അനുവദിക്കും. അതുപോലെ എടുക്കുന്ന ഓരോ ഫൊട്ടോയും 6MPയോ അതില്‍ കൂടുതലൊ സ്‌പെയ്‌സ് ആവശ്യപ്പെടും. പിന്നീടു വരുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാനും സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.

56mm ലെന്‍സാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ നല്ല ബോ-കെ അതായത് മൊബൈല്‍ ഫോണില്‍ ഇതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ട എഫക്ട് ലഭ്യമാകുകയും ചെയ്യും. മുന്‍ മോഡലിനെക്കാള്‍ ഇരട്ടി ശക്തിയാണ് നാല് LED കളുള്ള ക്യാമറയുടെ ഫ്‌ളാഷിനുള്ളത്. ക്യാനോണിന്റെ ചില മുന്തിയ DSLR ക്യാമറകളെ പോലെ പുതിയ ഐഫോണ്‍ ക്യാമറകള്‍ക്കും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനാന്‍ സാധിക്കും. ഈ ശേഷി ഐഫോണ്‍ 7ന്റെ ഒരു ക്യാമറയിലുണ്ട്.

ചില രീതിയിലെങ്കിലും പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരെ പോലു തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറയെന്നാണ് കമ്പനി പറയുന്നത്. ഇതുകൊണ്ടു തന്നെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യത വര്‍ധിക്കുന്നു. അതുപോലെ ഐഓഎസ് 10ല്‍ റോ (RAW) ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്നതും പ്രധാന സവിശേഷതയാണ്. 7MP ആണ് രണ്ടു ഫോണുകളുടെയും മുന്‍ ക്യാമറ. അതുകൊണ്ട് തന്നെ സെല്‍ഫീ പ്രേമികള്‍ക്കുള്ള ഒരു മുതല്‍ക്കൂട്ടു തന്നെയാണ് ഐഫോണ്‍ 7.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...