priyanka|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (12:23 IST)
ഗൂഗിളിനും ഫേസ്ബുക്കിനും പിന്നാലെ ഹാക്കര്‍മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആപ്പിളും രംഗത്ത്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ചാണ് ഹാക്കര്‍മാരെ കമ്പനി വെല്ലുവിളിക്കുന്നത്. ഐഒഎസിലേക്കും മാക്ക് ഒഎസിലേയും സുരക്ഷാ പാളിച്ചകള്‍ ആപ്പിളിനെ നേരിട്ട് അറിയിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം ഡോളര്‍(ഏതാണ്ട് 1.33 കോടി) രൂപ വരെ പാരിതോഷികം നല്‍കാനാണ് തീരുമാനം.
ആപ്പിളിനെ ഹാക്ക് ചെയ്യുന്നവര്‍ക്കല്ല ഈ പാരിതോഷികം നല്‍കുന്നത്. സോഫ്റ്റ് വെയറിലെ പഴുതുകള്‍ ചൂണ്ടികാണിച്ച് കുഴപ്പക്കാരായ ഹാക്കര്‍മാരെ തുരത്താന്‍ സഹായിക്കുന്ന നല്ലവരായ ഹാക്കര്‍മാര്‍ക്കാണ് സമ്മാനം. ഗൂഗിളും ഫേസ്ബുക്കുമെല്ലാം നല്ലവരായ ഹാക്കര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി സമ്മാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതാദ്യമായാണ് ആപ്പിള്‍ ഇത്തരം പദ്ധതിയുമായി രംഗത്തെത്തുന്നത്. ആപ്പിളുമായി നേരത്തെ സഹകരിച്ചിരുന്ന ഹാക്കര്‍മാര്‍ക്കും പ്രോഗ്രാമര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കുകയുള്ളൂ. ലാസ് വെഗാസില്‍ നടന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ ഹാക്കര്‍മാര്‍ക്കുള്ള പാരിതോഷിക പരിപാടി പ്രഖ്യാപിച്ചത്.