ഓൺലൈനിലെ കോണ്ടം വില്പനയുടെ കണക്കുകൾ പുറത്തുവിട്ട് സ്നാപ്ഡീൽ;പട്ടികയിൽ എറണാകുളവും

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (17:57 IST)
രാജ്യത്തെ ഓൺലൈൻ വഴിയുള്ള കോണ്ടം ഓർഡറുകളുടെ 56 ശതമാനവും മെട്രോ ഇതര നഗരങ്ങളിൽ നിന്നുമാണെന്ന് ഈ കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീൽ. 2018 മുതൽ ഓൺലൈൻ കോണ്ടം വില്പനയിൽ 30% വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു.

ടയർ 3 നഗരങ്ങളായ ഇംഫാൽ,എറണാകുളം,ഹിസാർ,കാൺപൂർ,ഷില്ലോങ് എന്നിവിടങ്ങളിലാണ് ആകെ വിറ്റഴിക്കുന്നവയിൽ പത്തിൽ എട്ട് കോണ്ടവും ചിലവാകുന്നത്. തിരഞ്ഞെടുപ്പിലെ വ്യവിധ്യം,സ്വകാര്യത,ഒരു ഓഫ് ലൈൻ സ്റ്റോറിൽ നിന്നും വാങ്ങുവാനുള്ള മടി എന്നിവയാണ് പ്രധാനമായും ഡിമാൻഡ് വർധിക്കുവാനുള്ള കാരണങ്ങൾ.

വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുമ്പോഴും ലൈംഗീകതയേയും അതിന്റെ വിദ്യാഭ്യാസത്തോടും ഉള്ള മടി കണക്കിലെടുക്കുമ്പോൾ ആളുകൾ ഒരു സ്റ്റോറിൽ നിന്നും കോണ്ടം വാങ്ങുന്നതിനേക്കാൾ ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നതാണ് വില്പന വർധനവിന് കാരണമെന്ന് സ്നാപ്ഡീൽ വക്താവ് പറയുന്നു.

അഞ്ച് ലക്ഷത്തോളം രജിസ്റ്റർ ചെയ്ത വില്പനക്കാരുള്ള വിപണിയിൽ ഡ്യൂറെക്സ്,കാമസൂത്ര,കോഹിനൂർ,മാൻ ഫോഴ്സ് എന്നിവയാണ് സ്നാപ്ഡീലിൽ വിറ്റഴിക്കുന്നവയിൽ ഏറ്റവും ജനപ്രിയമായിട്ടുള്ള ബ്രാൻഡുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :