1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. India beat nepal and wins saff cup

നേപ്പാളിനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ, വിജയഗോളിൽ ഒന്ന് മലയാളി താരം സഹലിന്റേത്

നേപ്പാൾ
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. നായകന്‍ സുനില്‍ ഛേത്രിയും മധ്യനിരതാരം സുരേഷ് സിങ്ങും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
 
ഇന്ത്യയുടെ എട്ടാമത് സാഫ് കപ്പ് കിരീടമാണിത്. കഴിഞ്ഞ തവണ നഷ്ടമായ കിരീടമാണ് ഇത്തവണ ഇന്ത്യ തിരിച്ചുപിടിച്ചത്. 2019-ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യയ്ക്ക് ഇരട്ടിമധുരം, മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി സുനിൽ ഛേത്രി