ദുരൂഹ സാഹചര്യത്തിൽ ഞാൻ മരണപ്പെടുകയാണെങ്കിൽ... ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ഇലോൺ മസ്‌കിന്റെ ജീവന് ഭീഷണി?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 മെയ് 2022 (11:23 IST)
ടെക് ലോകത്ത് ചർച്ചയായി ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റ്. ദുരൂഹസാഹചര്യത്തിൽ താൻ മരണപ്പെടാനുള്ള സാധ്യതയാണ് മസ്‌ക് ട്വീറ്റിൽ പറയുന്നത്.

നിഗൂഡമായ സാഹചര്യത്തിൽ ഞാൻ മരണപ്പെടുകയാണെങ്കിൽ, നിങ്ങളെയെല്ലാം അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മസ്‌ക് ട്വീറ്റ് ചെയ്‌തു. 44 ബില്യൺ ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ മസ്‌ക് വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് മസ്‌കിന്റെ ട്വീറ്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :