അറിയാമോ ? ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലാതെയും ഫേസ്‌ബുക്ക് മെസഞ്ചര്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യാം !

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം?

facebook, how to, tips, news, technology, ഫേസ്ബുക്ക്, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 18 ഫെബ്രുവരി 2017 (11:12 IST)
ഫേസ്‌ബുക്ക് എന്ന ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. ഫേസ്‌ബുക്ക് വഴി നമുക്ക് സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അതു വഴി അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതിനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനുമെല്ലാം സാധിക്കും. ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എങ്ങിനെയാണ് നിങ്ങള്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലെങ്കിലും ഫേസ്‌ബുക്ക് സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ ഇതാ ഒരു മാര്‍ഗം...


* ഫേസ്‌ബുക്ക് 'ഡീആക്ടിവേറ്റ് അക്കൗണ്ട്' തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക
* ഏറ്റവും താഴെ ഫേസ്‌ബുക്ക് ഡീആക്ടിവേറ്റ് ചെയ്താലും ഫേസ്‌ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം എന്ന ഒപ്ഷന്‍ കാണും. അതില്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല.
* താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'ഡീആക്ടിവേറ്റ്' എന്നതില്‍ ക്ലിക് ചെയ്യുക.
ഇതോടെ നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ആകുകയും നിങ്ങള്‍ അടുത്ത് ലോഗിന്‍ ചെയ്യുന്നതു വരെ ഫേസ്‌ബുക്കിലെ ഡാറ്റകള്‍ സുരക്ഷിതമാവുകയും ചെയ്യും. അതിനുശേഷം ഫേസ്‌ബുക്ക് മെസഞ്ചര്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലോ പിസിയിലോ ലോഗിന്‍ ചെയ്യുക. ഇതു വഴി നിങ്ങളുടെ ചാറ്റുകള്‍ തുടരാന്‍ സാധിക്കും.

ഇനി ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലെങ്കിലും ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും. എങിനെയാണ് അത്തരത്തില്‍ ചെയ്യുകയെന്ന് നോക്കാം.

ആദ്യമായി ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണില്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യുക. ആ ആപ്പ് തുറന്ന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കുക. തുടര്‍ന്ന് Continue എന്നതില്‍ ടാപ്പ് ചെയ്യുക. അതിനുശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാനായി എസ്എംഎസ് വഴി ഒരു കോഡ് ലഭിക്കും. ഒരിക്കല്‍ ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നതിലൂടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറിനെ ബന്ധപ്പെടുത്തി അവരുമായി ചാറ്റ് ചെയ്യുന്നതിനു സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :