ഭൂഗോളമാകെ ഇന്റര്‍നെറ്റ് സൗകര്യം വ്യാപിപ്പിക്കാന്‍ ഫേസ്‌ബുക്കിന്റെ പൈലറ്റില്ലാ വിമാനം 'അക്വില' - വീഡിയോ
ലോകമെമ്പാടും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അതിനൂതന സംവിധാനവുമായി ഫേയ്‌സ് ബുക്ക്
സജിത്ത്|
Last Updated:
വെള്ളി, 22 ജൂലൈ 2016 (12:59 IST)
ലോകമെമ്പാടും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അതിനൂതന സംവിധാനവുമായി ഫേയ്‌സ് ബുക്ക്. ലോകത്താകമാനം 270 കോടിയിലധികം ആളുകളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അവശേഷിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ കൂടി ഡ്രോണുകള്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അക്വില എന്നാണ് പുതിയ പദ്ധതിയുടെ പേര്. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിമാനങ്ങള്‍ക്ക് മാസങ്ങളോളം ആകാശത്ത് നിലയുറപ്പിക്കാന്‍ കഴിയും. 6000 മുതല്‍ 9000 അടി വരെ ഉയരത്തിലാണ് ഈ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ മാസമായിരുന്നു അക്വിലയുടെ പരീക്ഷണ പറക്കല്‍.