ആൻഡ്രോയിഡ് ന്യുഗട്ടിന് വിട; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ ‘ഒ’ !

ന്യുഗട്ടിന്​ശേഷം 'ഒ'യുമായി ഗൂഗിൾ

Google, Android O, operating system, ഗൂഗിള്‍ ‘ഒ’ , ന്യുഗട്ട്, ഗൂഗിള്‍, ആൻഡ്രോയിഡ്
സജിത്ത്| Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (15:57 IST)
ആൻഡ്രോയിഡ്​ന്യൂഗട്ടിന് ശേഷം നിരവധി പുതുമകളുള്ള 'ഒ' എന്ന ഓപ്പറേറ്റിങ്​സിസ്റ്റവുമായി ഗൂഗിൾ രംഗത്ത്. ഗൂഗിളിന്റെ തന്നെ ഫോണുകളായ നെക്സസ്​ 5 എക്സ്​, 6പി, പിക്സൽ, പിക്സൽ എക്സ്​ എൽ എന്നീ ഫോണുകളിലാവും ഗൂഗിൾ പുതിയ ഓപറേറ്റിങ്​ സിസ്റ്റം 'ഒ' അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്​വെയർ നിർമാതാക്കൾക്ക് മാത്രമാണ് ഇപ്പോൾ പുതിയ ഓപറേറ്റിങ്​ സിസ്റ്റം ലഭ്യമാക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു​.

ഫോണുകളില്‍ മികച്ച ബാറ്ററി ലൈഫ്​ലഭ്യമാകുന്നതിനായി ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ബാക്ക്​ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപുകൾ നിയന്ത്രിക്കുന്ന തരത്തിലുള്ള സംവിധാനം ഗൂഗിൾ ഈ പുതിയ ഓപറേറ്റിങ്​സിസ്റ്റത്തിൽ അവതരിപ്പിച്ചിട്ടുണ്ട്​. രണ്ട്​ആപുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള സംവിധാനം, പുതിയ രീതിയിലുള്ള ​ഐക്കണുകൾ എന്നിവയും ഈ​ഒ എസിന്റെ പ്രത്യേകതകളാണ്​.

ഡിസ്പ്ലേയിലെ നിറങ്ങൾ കീബോർഡ്​നാവിഗേഷൻ സിസ്റ്റത്തിലെ സംവിധാനം എന്നിവയിലും ഗൂഗിൾ മാറ്റം വരുത്തിയിട്ടുണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :