ഹോവെയുടെ സ്വന്തം ഒഎസിനെ ഭയക്കണം, നഷ്ടം അമേരിക്കക്ക് തന്നെയായിരിക്കും, മുന്നറിയിപ്പുമായി ഗൂഗിൾ

Last Modified ശനി, 8 ജൂണ്‍ 2019 (17:46 IST)
വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയ് സ്വയം വികസിപ്പിച്ചെടുത്ത സ്വതന്ത്ര ആൻഡ്രോയിഡ് ഒ എസിനെ ഭയക്കണം എന്ന് അമേരിക്കക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ആൻഡ്രോയിഡിന് പകരംവക്കുന്ന ചൈനീസ് ഒഎസുകൾ വെന്നാൽ വെല്ലുവിളി നേരിടുക അമേരിക്ക തന്നെയായിരിക്കും എന്നാണ് ഗൂഗിൾ അമേരിക്കൻ ഗവൺമെന്റിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് വിലക്കുകൾ നീക്കി ഹോവെയ്‌ക്ക് ആൻഡ്രോയിഡ് ലൈസൻസ് അനുവദിക്കുന്നതാണ് നല്ലത്. ആൻഡ്രോയിഡിന് പകരം ഹോവെയ് സ്വന്തം ഒ എസ് എവിടെ അവതരിപ്പിച്ചാലും അമേരിക വെല്ലുവിളി നേരിടും എന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരികുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ നഷ്ടമാകുന്നത് ഗുഗിളിനും പ്രതിസന്ധി തന്നെയാണ് അമമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് ഹോവെയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കിയത്.

അതേ സമയം ആൻഡ്രോയിഡ് ലൈസൻസ് നൽകില്ല എന്ന ഗൂഗിളിനെ തീരുമാനത്തെ സ്വതന്ത്ര ആൻഡ്രോയിഡ് ഒഎസ് ന് രൂപം നൽകി വെല്ലുവിളിക്കാൻ തന്നെയാണ് ഹോവെയ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിക്കുള്ളിൽ ഹോങ്‌മെങ് എന്ന പേരിൽ അറിയപെടുന്ന സോഫ്‌റ്റ്‌വെയറിനെ ആർക് ഒ എസ് എന്ന പേരിൽ പുറത്തിറക്കാനാണ് ഹോവെയ് തയ്യാറെടുക്കുന്നത്. ജൂണിൽ തന്നെ സ്വന്തം ഒഎസിനെ ഹോവെയ് പുറത്തിറക്കും.

ആർക് ഒഎസ് എന്ന പേരിൽ സോഫ്‌റ്റ്‌വെയറിന് ഹോവെയ് ട്രേഡ്മാർക്ക് നേടിക്കഴിഞ്ഞു. ഗുഗിളുമായുള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ആർക്ക് ഒഎസിൽ ഹോവെയ്‌യുടെ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തും. ആർക് ഓഎസും, ഹോവെയ്‌യുടെ യൂസർ ഇന്റർഫേസായ ഇ എം യു ഐയും കൂടി‌ചേരുമ്പോൾ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒ എസുമയി പുതിയ ആർക് ഒഎസിന് വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :