അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (18:16 IST)
സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് വേണ്ടി അടിയന്തിര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ട് ഗൂഗിൾ.
ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് അസാധാരണമായ ഈ അപ്‌ഡേറ്റ്. അതീവ ഗൗരവകരമാണ് നിലവിലെ അക്രമണ സാധ്യത എന്നതാണ് ഇത് കാണിക്കുന്നത്.മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍
"CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി പുതിയ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഗൂഗിൾ നിർദേശിക്കുന്നു.
ജാവ സ്ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് CVE-2022-1096 എന്ന വി ടൈപ്പ് പ്രശ്‌നമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ഏറ്റവും പുതിയ വിവര പ്രകാരം മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ എഡ്ജും അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്.