വെറും ഒരു മിനിറ്റ് മതി. വീട്ടിലിരുന്ന് തന്നെ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (18:36 IST)
രാജ്യത്ത് തിരിച്ചറിയൽ രേഖയായി ഇന്ത്യൻ സർക്കാർ നൽകിയിട്ടുള്ള രേഖയാണ് ആധാർ. ഇന്ന് ഒട്ടുമിക്ക എല്ലാ സേവനങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പൗരന്മാരുടെ ജിയോമെട്രിക്കൽ വിവരങ്ങൾ അടക്കം രേഖപ്പെടുത്തിയതിനാൽ സുപ്രധാനമായ രേഖയായാണ് ആധാറിനെ സർക്കാർ കണക്കാക്കുന്നത്.


ആധാർ കാർഡ് രാജ്യത്ത് അവതരിപ്പിച്ച് വർഷങ്ങൾ ആയെങ്കിലും ഇന്നും പഴയ ലാമിനേറ്റ് ചെയ്ത ആധാറാണ് പലരും ഇപ്പോഴും ഉപയോഗിക്കുന്നത്. വേണ്ടത്ര നിലവാരം ഇല്ലാത്ത ഈ കാർഡുകൾ പെട്ടെന്ന് തന്നെ നശിച്ചുപോകാൻ സാധ്യതയുള്ളതാണ്. ഈ കാർഡ് പിവിസി രൂപത്തിലാക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് വീട്ടിൽരുന്ന് തന്നെ ആധാർ കാർഡ് പിവിസി രൂപത്തിലാക്കാനാവുന്നതാണ്. ഇതിനായി ഒരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് സേവനവും മാത്രമാണ് ആവശ്യമായുള്ളത്.

myaadhar.uidai.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താൻ അതിലെ നിരവധി ഓപ്ഷനുകൾക്കിടയിൽ പിവിസി ആധാർ കാർഡ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇവിടെ നിങ്ങളുടെ ആധാർ നമ്പർ കൊടുത്ത് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറും നൽകുക. അതിന് ശേഷം ലഭിക്കുന്ന ഒടിപി നൽകുകയും സേവനത്തിന് ചാർജായി 50 രൂപ നൽകുകയും ചെയ്താൻ പിവിസി കാർഡ് സ്വന്തമാക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ ഒരാഴ്ചക്കുള്ളിൽ തന്നെ ആധാർ കാർഡിൽ നൽകിയ അഡ്രസിൽ പുതിയ കാർഡ് കൊറിയറായി എത്തുന്നതായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :