അനുബന്ധ വാര്‍ത്തകള്‍
- ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്
- എ ഐ പഠിക്കാൻ പറ്റാത്തവരെ പിരിച്ചുവിടാൻ ആക്സഞ്ചർ, 11,000 പേരെ ഒഴിവാക്കി!
- TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
- Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്
- നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്
എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരം ഇലോണ്‍ മസ്കിനെ പോലുള്ള ടെക് രംഗത്തെ കോടീശ്വരന്മാരെ കൂടുതല്‍ സമ്പന്നരാക്കി മാറ്റുമെന്നും എന്നാല്‍ അതേസമയം ഓട്ടോമേഷന്‍ കാരണം ദശലക്ഷകണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും എ ഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍.
എ ഐയ്ക്ക് വിദ്യഭ്യാസരംഗത്തും ആരോഗ്യരംഗത്തും അതിശയകരമായ നല്ല കാര്യങ്ങള്‍ ചെയ്യാനാകും. എന്നാല്‍ എ ഐ ഭീഷണിയാകാന്‍ കാരണം അത് മസ്കിനെ പോലുള്ളവരെ കൂടുതല്‍ ധനികരാക്കുകയും ധാരാളം ആളുകളുടെ തൊഴില്‍ ഇല്ലാതെയാക്കുകയും ചെയ്യും. ബ്ലൂംബര്‍ഗ് ടെലിവിഷന്റെ വാള് സ്ട്രീറ്റ് വീക്ക് പ്രോഗ്രാമിന് നല്കിയ അഭിമുഖത്തിലാണ് നൊബേല്‍ സമ്മാന ജേതാവായ ഹിന്റണ്‍ എ ഐ മൂലം വലിയ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ആഗോളതലത്തില്‍ ടെക് കമ്പനികള്‍ വ്യാപകമായ പിരിച്ചുവിടലുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹിന്റണിന്റെ പ്രസ്താവന.