പബ്‌‌ജിയെ കടത്തിവെട്ടി ഫ്രീ ഫയർ, ജനപ്രീതിയിൽ ഒന്നാമത്

അഭിറാം മനോഹർ| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (22:11 IST)
പബ്‌ജി മൊബൈലിനേയും അതിന്റെ ദേശി പതിപ്പായ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യയെയും പിന്തള്ളി ഫ്രീഫയര്‍ മുന്നിൽ. ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്‌ത മൊബൈൽ ഗെയിമാണ് ഫ്രീ ഫയർ.

അതേസമയം
ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് കൂടിയാണ് ഫ്രീ ഫയര്‍.ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഫ്രീ ഫ്രീയർ. ലുഡോ കിംഗ്, കാന്‍ഡി ക്രഷ് സാഗ, സബ്വേ സര്‍ഫേഴ്സ്, റോബ്ലോക്സ് തുടങ്ങിയ ഗെയിമുകളും ഫ്രീ ഫയറിനു പിന്നിലുള്ള പട്ടികയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :