ജീവിതകാലം മുഴുവൻ വീട്ടിൽ വൈദ്യുതി; അതും ഒരു ഐഫോണിന്റെ ചെലവില്‍ !

കാറ്റാടിയന്ത്രമൊരുക്കി ശ്രദ്ധേയാകര്‍ഷിക്കുകയാണ് അരുണ്‍ ജോര്‍ജ്ജ്, അനൂപ് ജോര്‍ജ്ജ് എന്നീ മലയാളി സഹോദരന്മാര്‍

Indian startup, Avant Garde Innovations, turbine, Arun George, Anoop George  അവന്‍ ഗാ ഇന്നോവേഷന്‍സ്, അരുണ്‍ ജോര്‍ജ്ജ്, അനൂപ് ജോര്‍ജ്ജ്, കാറ്റാടിയന്ത്രം
സജിത്ത്| Last Updated: ശനി, 22 ഒക്‌ടോബര്‍ 2016 (14:14 IST)
വളരെ ചെലവുകുറഞ്ഞതും എടുത്തുകൊണ്ടുപോകാന്‍ സാധിക്കുന്നതുമായ കാറ്റാടിയന്ത്രമൊരുക്കി ശ്രദ്ധേയാകര്‍ഷിക്കുകയാണ് അരുണ്‍ ജോര്‍ജ്ജ്, അനൂപ് ജോര്‍ജ്ജ് എന്നീ മലയാളി സഹോദരന്മാര്‍. അവന്‍ ഗാ ഇന്നോവേഷന്‍സ് എന്ന കമ്പനിയുടെ അമരക്കാരാണ് ഇന്ന് ഇവര്‍. ഒരു സീലിങ്ങ് ഫാനിന്‍റെ വലിപ്പവും 3 - 5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിവുമുള്ളതുമാണ് ഈ കാറ്റാടിയന്ത്രം. ഓരോ വീടിനും ആവശ്യമാകുന്ന വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ യന്ത്രത്തിന് കഴിയുമെന്ന് ഇവര്‍ പറയുന്നു.

ഒരു പുതിയ ആപ്പിള്‍ ഐഫോണിന്റെ മാത്രം വിലയുള്ളതാണ് ഈ കാറ്റാടി യന്ത്രം. ഒരിക്കല്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ വരുന്ന ഇരുപത് വര്‍ഷത്തേക്ക് ഗാര്‍ഹിക, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി ഉല്‍പാദിപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കും. കുറഞ്ഞ ചിലവില്‍, അതായത് ഏകദേശം $750 ഡോളര്‍ (50000 രൂപയ്ക്ക്) സാധാരണക്കാരിലും ഈ കാറ്റാടി യന്ത്രം എത്തിക്കാനാവുമെന്നതിനാല്‍ വിപ്ലവകരമായ കണ്ടുപിടിത്തമായി ഇത് ലോക ഊര്‍ജ മാര്‍ക്കറ്റിനെ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ് സഹോദരന്മാര്‍.

ഒരു കിലോവാട്ടില്‍ ആരംഭിച്ച് നൂറോ അതിലധികമോ കിലോവാട്ട് പവര്‍ കപ്പാസിറ്റികളില്‍ വരെ ലഭ്യമാക്കാന്‍ കഴിയുന്ന ഈ യന്ത്രം ഒരു കിലോവാട്ടിനു ദിവസം ഏകദേശം അഞ്ചു കിലോവാട്ട് അവര്‍ യൂണിറ്റ് വൈദ്യുതി വീതം ഏകദേശം മിനിമം രണ്ടു മുതല്‍ അഞ്ചു മീറ്റര്‍ പെര്‍ സെക്കന്റ് വേഗതയില്‍ കാറ്റുള്ള സ്ഥലങ്ങളില്‍ ഉത്പാധിപ്പിച്ചുനല്‍കുമെന്നും കുറഞ്ഞ ചിലവില്‍ ശുദ്ധമായ ഊര്‍ജം ജനങ്ങളിലെത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അരുണും അനൂപും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :