ഡാറ്റ പങ്കുവെച്ചു, വാട്‌സ്ആപ്പിന് 1946 കോടി പിഴയിട്ട് അയർലാൻഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (20:31 IST)
വാട്‌സ്ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയർലാൻഡ്. അയർലാൻഡിലെ ഡേറ്റ പ്രൈവസി കമ്മീഷണർ ആണ് പിഴയിട്ടത്. സുതാര്യതയില്ലാതെ മറ്റ് ഫെയ്‌സ്‌ബുക്ക് കമ്പനികളുമായി വിവരം പങ്കുവെച്ചു എന്നാരോപിച്ചാണ് പിഴ.

2018ലെ യൂറോപ്യൻ യൂണിയൻ ഡേറ്റ നിയമങ്ങളുടെ ലംഘനമാണ് വാട്‌സ്ആപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ വിധിച്ച വിധി അംഗീകരിക്കാനാവില്ലെന്നും അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :