ആദായനികുതി വെബ്‌സൈറ്റിലെ തകരാർ, ഇൻഫോസിസ് സിഇഒ ഹാജരാകണമെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (17:35 IST)
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള വെബ് പോർട്ടലിലെ തകരാർ പരിഹരിക്കാത്ത വിഷയത്തിൽ ഇൻഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീൽ പരേഖ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാർ.

പോർട്ടൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തകരാറുകൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് സലീക് പരേഖിനോട് നേരിട്ട് ഹാജരാകാൻ ധനമന്ത്രി നിർമലാ സീതാരാമൻ ആവശ്യപ്പെട്ടത്.നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടലിലെ തകരാർ പരിഹരിക്കാത്തത് കൊണ്ട് പലരും സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്.

ജൂൺ 7-നാണ് ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന പോർട്ടൽ ആരംഭിച്ചത്. ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാൻ സാധിക്കാത്തത് തുടങ്ങിയവയൊക്കെയാണ് പോർട്ടൽ തകരാറുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :