ഇ-ഫയലിങ് പോർട്ടൽ: രണ്ടുമാസം പിന്നിട്ടിട്ടും തകാരാറുകൾക്ക് പരിഹാരമില്ല

അഭിറാം മനോഹർ| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (20:23 IST)
ആദായനികുതി വകുപ്പ് പുതിയതായി അവതരിപ്പിച്ച ഇൻകം ടാക്‌സ് ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ ഇപ്പോഴും പൂർണമായി പരിഹരിക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരാറുകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

ഘട്ടം ഘട്ടമായി പ്രശ്‌നങ്ങൾ പഘരിച്ചുവരികയാണെന്ന് ഇതുസംബന്ധിച്ച് എല്ലാ ആഴ്ചയും നന്ദൻ നിലേകനി ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി നീട്ടുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജൂൺ 7നായിരുന്നു പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടൽ പുറത്തിറക്കിയത്. അന്ന് തന്നെ നിരവധി പരാതികളാണ് പോർട്ടലിനെതിരെ ഉയർന്നത്. വ്യാപകമായ പരാതികൾ ഉയർന്നിട്ടും രണ്ടുമാസമായും പോർട്ടലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സോഫ്റ്റ് വെയർ രൂപകല്പനചെയ്ത ഇൻഫോസിസിന് ആയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :