ഫേസ്ബുക്ക് മെസഞ്ചറില്‍ ഇനിമുതല്‍ വീഡിയോ കോളിംഗ് സംവിധാനവും

Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (14:54 IST)
ഫേസ്ബുക്ക് മെസഞ്ചറില്‍
വീഡിയോ കോളിംഗ് സംവിധാനം അവതരിപ്പിച്ചു. ഈ സംവിധാനത്തിലൂടെ സുഹൃത്തുക്കളെ നേരില്‍ കണ്ടുകൊണ്ട് സംസാരിക്കാം. ഈ സൌകര്യം ഉപയോഗിക്കുന്നതിനായി സുഹൃത്തിന്റെ ചാറ്റ് ബോക്സിന്റെ മുകളില്‍ വലതുഭാഗത്തെ വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

ബെല്‍ജിയം, ബ്രിട്ടണ്‍ , ക്യാനഡ, ക്രൊയേഷ്യ,ഡന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഗ്രീസ്, ഐര്‍ലന്‍ഡ്, ലാവോസ്, ലിത്വാനിയ, മെക്സിക്കോ, നൈജീരിയ, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ചുഗല്‍,
യു.എസ്.എ, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഈ സേവനം ഇന്നു മുതല്‍ ലഭ്യമാകും. മറ്റുരാജ്യങ്ങളില്‍ വരുന്നമാസങ്ങളില്‍ ഈ സേവനം ലഭ്യമാക്കും.

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വീഡിയോ കോളിംഗിനോടുള്ള താല്‍പര്യം ഏറിവരുന്നതും സോഷ്യല്‍ മീഡിയ രംഗത്തെ വര്‍ധിച്ചുവരുന്ന മത്സരവുമാണു വീഡിയോ കോളിംഗ് സൌകര്യമേര്‍പ്പെടുത്താനുള്ള ഫേസ്ബുക്കിന്റെ നീക്കതിന് പിന്നിലെന്നാണ് സുചന.ഫേസ്ബുക്ക് മെസഞ്ചറിന് 60 കോടിയിലേറെ ഉപഭോക്താക്കളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :