ട്രോളര്‍മാരെപ്പേടിച്ച്‌ ഓടിരക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു - ജോയ് മാത്യൂവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

ട്രോളര്‍മാരെപ്പേടിച്ച്‌ ജോയ് മാത്യൂ ഓടിരക്ഷപ്പെട്ടു

   joy mathew , facebook post , malayalam filim , joy , ഫേസ്‌ബുക്ക്‌ , ഓണ്‍ലൈന്‍ , ജോയ്‌ മാത്യൂ , മലയാള സിനിമ
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 2 മാര്‍ച്ച് 2017 (19:18 IST)
തെറ്റിദ്ധരിപ്പിക്കുന്ന ട്രോളന്മാരെയും ഓണ്‍ലൈന്‍ പത്രക്കാരെയും സഹിക്കാന്‍ വയ്യാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ഫേസ്‌ബുക്ക് പ്രതികരണങ്ങള്‍ നിര്‍ത്തുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യൂ. ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ്‌ബുക്ക്‌ പ്രതികരണങ്ങൾ നിർത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ജോയ്‌ മാത്യൂവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രതികരണങ്ങൾക്ക്‌ തൽക്കാലം വിട

ആദ്യമേ പറയട്ടെ പേടി എനിക്ക്‌ പരിചയമില്ലാത്ത ഒന്നാണു എന്നാൽ
"ശല്യം "എന്നത്‌ എനിക്ക്‌ സഹിക്കവയ്യാത്ത ഒന്നും.

എഴുതുന്ന വിഷയങ്ങളിൽ നിന്നും അവരവർക്ക്‌ ആവശ്യമുള്ളത്‌ മുറിച്ചെടുത്തു ട്രോളുകൾ ഉണ്ടാക്കി
മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രൊളന്മാരെയും ഓൺലൈൻ പത്രക്കാരുടേയും ശല്യം സഹിക്കവയ്യാത്തതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ എന്റെ ഫേസ്‌ ബുക്ക്‌ പ്രതികരണങ്ങൾ നിർത്തുന്നു
ട്രോളന്മാർക്ക്‌ ഉപയോഗിക്കാനായി
ഒരു വാചകം കൂടി ഇവിടെ സമർപ്പിക്കട്ടെ :

ട്രോളന്മാരെപ്പേടിച്ച്‌ ജോയ് മാത്യു
ഓടിരക്ഷപ്പെട്ടു
ഓടിരക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :