ക്ലബ്‌ ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ അവതരിപ്പിച്ച് ഫേസ്‌ബുക്ക്, ഇന്ത്യൻ പതിപ്പ് ഉടൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (21:29 IST)
ഓഡിയോ ചർച്ചകൾക്കുള്ള പ്ലാ‌റ്റ്‌ഫോമുമായി എത്തിയ ക്ലബ്‌ഹൗസ് തരംഗമായതിന് പിന്നാലെ സമാനമായ ഫീച്ചർ രംഗത്തിറക്കി ടെക് ഭീമനായ ഫേസ്‌ബുക്ക്. ഇന്ന് മുതൽ ലൈവ് ഓഡിയോ റൂമുകൾ ഫേസ്‌ബുക്കിൽ ലഭ്യമാകും. യുഎസ് പതിപ്പിലാണ് നിലവിൽ ഈ സേവനമുള്ളത്. ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിലേ‌ക്ക് വൈകാതെ തന്നെ സേവനം വ്യാപിപ്പിക്കും.

ലൈവ് ഓഡിയോ റൂമുകളുടെ ഇന്റര്‍ഫേസ് ക്ലബ് ഹൗസുമായി സാമ്യമുള്ളതാണ്, ഹൈലൈറ്റ് ചെയ്ത സ്പീക്കറുകള്‍ ശ്രോതാക്കള്‍ എല്ലാവര്‍ക്കും ദൃശ്യമാണ്. ഇമോജികള്‍ അയയ്ക്കുന്നതിനും ചര്‍ച്ചയില്‍ ചേരാന്‍ കൈ ഉയര്‍ത്തുന്നതിനും സംഭാഷണം മറ്റുള്ളവരുമായി പങ്കിടുന്നതിനും ഇവിടെ ഓപഷനുകൾ ഉണ്ടാകും. പരിധിയില്ലാതെ ശ്രോതാക്കളെ ഉൾപ്പെടുത്താമെന്നതും ഫേസ്‌ബുക്ക് ഓഡിയോ റൂമുകളുടെ പ്രത്യേകതയാണ്.


പൊതു ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ ആര്‍ക്കും ട്യൂണ്‍ ചെയ്യാന്‍ കഴിയുമെങ്കിലും, സ്വകാര്യ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കു മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :