അനുബന്ധ വാര്‍ത്തകള്‍
- "മുത്തുമണികളെ, മിന്നുന്നതെല്ലാം പൊന്നല്ല" സൈബർ തട്ടിപ്പിനെതിരെ കേരളപോലീസിന്റെ ക്യാമ്പയിൻ
- സിനിമ നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, ഷിജുവിനെതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്
- ദേശീയ സുരക്ഷയ്ക്ക് ഭീഷണി, വീഡിയോ കോൾ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം
- നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിനായി ശബ്ദമുയർത്തണം: കെകെ ശൈലജ
- അവരുടെ സമാധാനം നശിപ്പിക്കരുത്, ആ നിഷ്കളങ്കത ഇല്ലാതാക്കരുത്: ലക്ഷദ്വീപിനായി ഗീതു മോഹൻദാസും
അടുത്തവർഷവും ഓഫീസിൽ പോവണ്ട, ഫേസ്‌ബുക്ക് ജീവനക്കാർക്ക് കിടിലൻ ഓഫറുമായി സുക്കർബർഗ്
ഫേസ്ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കി സുക്കർബർഗ്. അടുത്ത വര്‍ഷം പകുതി വരെയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.
ഓഫീസിൽ നിന്നും മാറി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ തന്നെ ഇത് സഹായിച്ചെന്നും സുക്കർബർഗ് പറയുന്നു. കൂടുതൽ സന്തോഷം തരുന്നതും പ്രവർത്തനക്ഷമത തരുന്നതും ആണിതെന്ന് ഞാൻ കണ്ടെത്തി സുക്കർബർഗ് പറഞ്ഞു. ഫേസ്‌ബുക്കിലെ എല്ലാ തലങ്ങളിലുള്ള ജീവനക്കാര്‍ക്കും ഓഫീസില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്നും സുക്കർബർഗ് പറഞ്ഞു.
ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട ജീവനക്കാര്‍ക്ക് പോലും പ്രതിവര്‍ഷം 20 പ്രവൃത്തി ദിവസം വരെ ഓഫീസിന് പുറത്ത് ചിലവഴിക്കാൻ സൗകര്യമൊരുക്കും. ഫേസ്‌ബുക്കിന് പുറമെ ട്വിറ്ററും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.